ChuttuvattomThodupuzha

അരിക്കുഴ സഹകരണ ബാങ്ക് സഹകാരി സംഗമവും നിക്ഷേപ കാമ്പയിനും സംഘടിപ്പിച്ചു

 

അരിക്കുഴ: അരിക്കുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകാരി സംഗമവും നിക്ഷേപ കാമ്പയിനും സംഘടിപ്പിച്ചു. ബാങ്ക് അങ്കണത്തില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് ടോണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സഹകരി സംഗമവും നിക്ഷേപ കാമ്പയിനും ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ ഒന്നു മുതല്‍ 18 ദിവസം കൊണ്ട് ഒരു കോടി പതിനൊന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരം രൂപ നിക്ഷേപം സമാഹരിച്ച ഭരണസമിതിയെയും സഹകാരികളെയും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അനുമോദിച്ചു. സഹകരണ സംഘം ആഡിറ്റര്‍ യു. എം. ഷാജി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജിജോ ജോര്‍ജ്, ജയന്‍ അയ്യപ്പന്‍ പഞ്ചായത്ത് മെമ്പര്‍മാരായ റോഷ്നി ബാബുരാജ്, ജോമോന്‍ ഫിലിപ്പ്, എം. മധു, വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവല്‍, ഭരണസമിതി അംഗങ്ങളായ ജോബിച്ചന്‍, സുബിന്‍ എം. എസ്, രഞ്ജിത്ത് ജോര്‍ജ്, വിജേഷ് ബി, അഞ്ചു ചന്ദ്രന്‍, ശാന്ത ഗോപിനാഥ് സെക്രട്ടറി അജോ ഫ്രാന്‍സീസ് വൈസ് പ്രസിഡന്റ് ദീപ്തി രാജേഷ് മെമ്പര്‍ എം.കെ സലിം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!