ChuttuvattomThodupuzha

അരിക്കുഴ ഗവ. സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഗാന്ധിജിയുടെ പ്രതിമ സമര്‍പ്പിച്ചു

തൊടുപുഴ: അരിക്കുഴ ഗവ. സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഗാന്ധിജിയുടെ പ്രതിമ സമര്‍പ്പിച്ചു.   പൂര്‍വവിദ്യാര്‍ഥിയും കലാകാരനും ശില്‍പിയുമായ ദിവാകരന്‍ ആചാരിയാണ് ശില്‍പം നിര്‍മിച്ചത്.എം.എന്‍.രാഘവന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രഥമ അധ്യാപകനുമായ വി.എന്‍.ദാമോദരന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ്, വൈസ് പ്രസിഡന്റ്  ഷൈനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് എ.എന്‍.ദാമോദരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.ബി ദിലീപ് കുമാര്‍, റോഷ്‌നി ബാബുരാജ്, പി.റ്റി.എ. പ്രസിഡന്റ് സി.കെ. ലതീഷ്, ഹൈസ്‌കൂള്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ് ജയശ്രീ ജെ.എസ്., എല്‍ പി സ്‌കൂള്‍ പ്രഥമാധ്യാപിക മിനിമോള്‍ കെ.ബി,പ്രിന്‍സ് ജെ.പാണനാല്‍,പൂര്‍വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി പ്രീതിമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!