ChuttuvattomThodupuzha

സിഎംഐ വൈദികന്‍ അനില്‍ മാത്യുവിന്റെ അറസ്റ്റ്: ബിജെപി ന്യൂനപക്ഷ വേട്ടയുടെ അവസാന ഉദാഹരണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി

തൊടുപുഴ:ഭോപ്പാലിലെ സിഎംഐ വൈദികനായ അനില്‍ മാത്യുവിന്റെ അറസ്റ്റ് ബിജെപി ന്യൂനപക്ഷ വേട്ടയുടെ അവസാന ഉദാഹരണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി
ഭോപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ മലായാളി വൈദികന്‍ അനില്‍ മാത്യുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് എന്നിവര്‍ക്ക് എംപി കത്ത് നല്‍കി.
ഒരു വശത്ത് ക്രിസ്തുമസിന് വിരുന്ന് ഒരുക്കിയും ക്രൈസ്തവര്‍ക്ക് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കുകയും , മറുവശത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്രൈസ്തവ വൈദികനെ തുറങ്കിലടക്കുകയും ചെയ്യുന്ന നടപടി ബിജെപി അവസാനിപ്പിക്കണമെന്നും ഇനി രാജ്യത്ത് സ്റ്റാന്‍ സ്വാമിമാര്‍ ഉണ്ടാകാനിടയുള്ള അവസരം ഒരുക്കരുതെന്നും ബിജെപി യുടെ കപട ന്യൂനപക്ഷ പ്രീണനം ജനങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ രാജ്യം വലിയൊരു വിപത്തിലേക്ക് നയിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ലായെന്നും ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!