ChuttuvattomThodupuzha

അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് : പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജാഥയും സംഘടിപ്പിച്ച് ആം ആദ്മി പാര്‍ട്ടി 

തൊടുപുഴ : അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തൊടുപുഴ ബിജെപി ഓഫീസിന് മുന്നില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ജാഥയും നടത്തി. മദ്യനയത്തിന്റെ പേരില്‍ നിരന്തരമായി കേജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും കേസുകളില്‍ ഉള്‍പ്പെടുത്തുകയാണെന്നും ഇതിനായി മാധ്യമങ്ങളെയും സിബിഐയെയും അന്വേഷണ ഏജന്‍സികളെയും ദുരുപയോഗം ചെയ്യുകയാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബിജെപി നടത്തുന്ന അനീതിക്കെതിരെ ശക്തമായി പ്രതിഷേധം  രേഖപ്പെടുത്തുന്നുവെന്നും ആം ആദ്മി ഭാരവാഹി നിഷാദ് ചെത്തിക്കോട് പറഞ്ഞു. ആം ആദ്മി പ്രവര്‍ത്തകരായ റോബിന്‍സണ്‍, അഭിലാഷ് ,ബഷീര്‍, സച്ചിന്‍ ജോര്‍ജ് , കെവിന്‍ റ്റി.സി, ജോണ്‍ ജിയോ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Related Articles

Back to top button
error: Content is protected !!