ChuttuvattomThodupuzha

തൊണ്ടിക്കുഴ ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തില്‍ അഷ്ടബന്ധ കലശം : നോട്ടീസ് പ്രകാശനം നടത്തി

തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തില്‍ ഏപ്രില്‍ 18 മുതല്‍ 21 വരെ നടക്കുന്ന അഷ്ടബന്ധ കലശത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. നോട്ടീസ് പ്രകാശനം എറണാകുളം ഗവണ്‍മെന്റ് ജില്ലാ ആയൂര്‍വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് വാര്യര്‍ നിര്‍വഹിച്ചു. അഷ്ടബന്ധ കലശ ആഘോഷ കമ്മിറ്റി കണ്‍വീനര്‍ എം.പി. പ്രശാന്ത് മാരിയില്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡന്റ് ഒ.ആര്‍. അനൂപ്, വൈസ് പ്രസിഡന്റ് ജി. വിനോദ്, സെക്രട്ടറി സി.ടി. സുഭാഷ്, ആഘോഷകമ്മിറ്റി രക്ഷാധികാരി എം.കെ. ഗോപാലകൃഷ്ണന്‍ നായര്‍, ജോയിന്റ് കണ്‍വീനര്‍മാരായ കൃഷ്ണദാസ് കെ, എം.പി. വിജയകുമാര്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പി.ജി. മുരളി, മാതൃബാലിക സമിതി കണ്‍വീനര്‍ ജലശ ബാബു, ബാലസമിതി കണ്‍വീനര്‍ അര്‍ജുന്‍ പ്രശാന്ത്, ക്ഷേത്രഭരണസമിതിയംഗങ്ങളായ ടി.ജി. രാജേന്ദ്രനാഥ്, എം.പി. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!