ChuttuvattomThodupuzha

പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞവും,പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല മഹോത്സവവും 9 മുതല്‍

പുറപ്പുഴ : പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞവും, പ്രതിഷ്ഠാദിനാഘോഷവും,പൊങ്കാല മഹോത്സവവും 9 മുതല്‍ 21 വരെ നടത്തും. ക്ഷേത്രം തന്ത്രി മണയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആണ് ചടങ്ങുകള്‍. തൃക്കൊടിത്താനം വിശ്വനാഥന്‍ ആണ് ദേവീഭാഗവത ആചാര്യന്‍. 9ന് വൈകിട്ട് 7ന് ദദ്രദീപപ്രതിഷ്ഠ, ആചാര്യവരണം, 7.15ന് ദേവീഭാഗവതമാഹാത്മ്യ പാരായണം. എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം, 5.30 ന് ഗണപതി ഹോമം, സൂക്തജപം, ലളിതാ സഹസ്രനാമജപം, 7ന് ഗ്രന്ഥ നമസ്‌കാരം, 7.30 മുതല്‍ ദേവീഭാഗവത പാരായണം. 8ന് ദേവീപൂജ, ദീപാരാധന, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 1ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് ദേവീപൂജ, ദീപാരാധന, 7ന് ആധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും.

12ന് രാവിലെ 10 ന് മൃത്യുഞ്ജയ ഹോമം, 11ന് കൃഷ്ണാവതാരം, 13 ന് രാവിലെ 10ന് നവഗ്രഹ പൂജ, വൈകിട്ട് 5 ന് വിദ്യാഗോപാലമന്ത്ര സമൂഹാര്‍ച്ചന,14 ന് രാവിലെ 10 ന് കുമാരിപൂജ, 15ന് രാവിലെ 8 ന് പാര്‍വ്വതി പരിണയം, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യ പൂജ, 18ന് രാവില 10 ന് തുളസീപൂജ, 11ന് കലശാഭിഷേകം, 11.30 ന് യജ്ഞസമര്‍പ്പണം, തുടര്‍ന്ന് ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദ വിതരണം, 12ന് ആധ്യാത്മിക പ്രഭാഷണം, 1.30ന് മഹാപ്രസാദ ഊട്ട് -21 ന് പ്രതിഷ്ഠാദിനാഘോഷവും, പൊങ്കാല മഹോത്സവം. രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30 മുതല്‍ വിശേഷാല്‍ പൂജകള്‍,8ന് തിരുനടയില്‍ പൊങ്കാല, 10 മുതല്‍ കലശപൂജ, 11ന് കലശാഭിഷേകം, ഉച്ചക്ക് 12ന് പ്രസാദ ഊട്ട്, വൈകിട്ട് 6.45 ന് വിശേഷാല്‍ ദീപാരാധന എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!