Thodupuzha

തൊടുപുഴയിൽ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചത് മനുക്ഷത്വം മരവിച്ച നടപടി — കെ. ഫ്രാൻസിസ് ജോർജ് 

തൊടുപുഴ – ഇടതുപക്ഷ ഭരണത്തിൻ കിഴിൽ ഒരാളുടെ ഇടതു കൈയ്യും ഇടതു കാലും തല്ലിയൊടിക്കുന്നത് മനുക്ഷ്യത്വമാണോയെന്ന് നവകേരളത്തെകുറിച്ച് പ്രസംഗിക്കുന്നവർ ചിന്തിക്കണമെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് . ചായക്കട തോഴിലാളിയായ പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകനെ ഇരുമ്പ് ദണ്ടുകൊണ്ട് ഇരുപതോളം വരുന്ന സി.പി.എം പ്രവർത്തകർ മൃഗീയമായി മർദിക്കുകയായിരുന്നു. ഭരിക്കുന്ന പാർട്ടി തന്നെ അക്രമം നടത്തുന്നതും സമൂഹത്തിൽ അസ്വാസ്തഥാ പടർത്തുന്നതും അപലപനീയമാണ്. സംസ്ഥാനത്തെ ക്രമസമാധാനനില പൂർണമായും തകർന്നിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പൊലീസ് സേന അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നു മാത്രമല്ല കസ്റ്റഡി മരണങ്ങളും പൊലീസ് അതിക്രമങ്ങളും വ്യാപകമാകുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു ..

Related Articles

Back to top button
error: Content is protected !!