ChuttuvattomThodupuzha

കരിങ്കൊടി കാണിക്കാനുള്ള ശ്രമം തടഞ്ഞു:റോഡില്‍ വീണ പോലീസുകാരന് പരിക്ക്

തൊടുപുഴ: കരിങ്കൊടി കാണിക്കാന്‍ ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടാന്‍ ശ്രമിച്ച എസ്എഫ്‌ഐ ജില്ലാ നേതാവിനെ തടയുന്നതിനിടെ റോഡില്‍ വീണ് പോലീസുകാരന്റെ കൈക്ക് പൊട്ടല്‍. ഇടുക്കി എ.ആര്‍ ക്യാമ്പില്‍ നിന്നെത്തിയ സിപിഒ ജിതിന്‍ സണ്ണിയുടെ കൈയ്ക്കാണ് പരുക്കേറ്റത്. കരിങ്കൊടിയുമായി മറ്റ് എസ്എഫ്‌ഐ പ്രവര്‍ത്തകരോടൊപ്പം റോഡിലേക്ക് വന്ന നേതാവിനെ തടയുന്നതിനിടെ പിടിവലിയില്‍ ഇരുവരും റോഡില്‍ വീണു. കൈക്ക് പരുക്കേറ്റ പോലീസുകാരനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. എന്നാല്‍ സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!