Thodupuzha

അതിഥിതൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

 

തൊടുപുഴ: വിമുക്തി മിഷന്റെ ഭാഗമായി തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റേയും മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തില്‍ കലയന്താനി സിഗ്‌നേച്ചര്‍ ഫോംസ് പ്രൈവറ്റ് ലിമിറ്റഡിലെ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘ ടിപ്പിച്ചു. സിഗ്‌നേച്ചര്‍ ഹോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്‌കറിയ സ്‌കറിയ അധ്യക്ഷത വഹിച്ചു. തൊടുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ആര്‍.പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കലയന്താനി ഹോളിഫാമിലി ഹോസ്പിറ്റലിലെ ഫിസ് ഷ്യന്‍ ഡോ. സുനീറിന്റെ നേതൃത്ത്വത്തില്‍ 80 ഓളം പേര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. യോഗത്തില്‍ മൂലമറ്റം റേഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.കിഷോര്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ബിന്‍ സാദ് സി.എം, സിന്ധു തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!