Chuttuvattomvaazhakkulam

ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വച്ചു

വാഴക്കുളം : ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വച്ചു. ജോര്‍ജ് തെക്കുംപുറമാണ് മുന്‍ ധാരണ പ്രകാരം ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നല്‍കിയത്. യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ആവോലി പഞ്ചായത്തിലുള്ളത്. ഭരണത്തിന്റെ ആദ്യ വര്‍ഷം മുസ്ലീം ലീഗിലെ അഷ്‌റഫ് മൊയ്തീന്‍ വൈസ് പ്രസിഡന്റായിരുന്നു.പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിലെ ജോര്‍ജ് തെക്കുംപുറം ചുമതല ഏല്‍ക്കുകയായിരുന്നു. യുഡിഎഫിലെ മുന്‍ ധാരണ അനുസരിച്ച് ആറാം വാര്‍ഡില്‍ നിന്നുള്ള പഞ്ചായത്തംഗം കോണ്‍ഗ്രസിലെ ബിജു ജോസ് മുള്ളംകുഴിയില്‍ വൈസ് പ്രസിഡന്റാകും. പഞ്ചായത്ത് ഭരണ സമിതിയില്‍ യുഡിഎഫ് – 8, എല്‍ഡിഎഫ് – 6 എന്നിങ്ങനെയാണ് കക്ഷിനില.

 

 

Related Articles

Back to top button
error: Content is protected !!