ChuttuvattomThodupuzha

ആയുര്‍വേദ പകര്‍ച്ചവ്യാധി പ്രതിരോധ പദ്ധതിക്ക് കരിങ്കുന്നം പഞ്ചായത്തില്‍ തുടക്കമായി

കരിങ്കുന്നം: കരിങ്കുന്നത്ത് ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി വഴി നടപ്പിലാക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ എല്ലാ വീടുകളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഉപയോഗിക്കുന്ന ആയുര്‍വേദ മരുന്നുകളായ ഷടംഗം കഷായ ചൂര്‍ണവും, അപരാജിത ധൂമ ചൂര്‍ണവും വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വാര്‍ഡ് മെമ്പര്‍മാര്‍ ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ഓരോ വാര്‍ഡുകളിലെ വീടുകളിലും മരുന്നുകള്‍ എത്തിച്ചു നല്‍കി അതിന്റെ ഉപയോഗം കൃത്യമായി വിവരിച്ച് നല്‍കുന്നതാണ്.പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാംപുറം പദ്ധതി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബീന പയസ്, സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളായ സ്മിത സിറിയക്, ഷീബ ജോണ്‍, വാര്‍ഡ് ം മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജ ജോസഫ്,ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജില്‍സണ്‍ വി. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!