ChuttuvattomThodupuzha

ബേബി വര്‍ഗീസിനെ ജന്മനാട് ആദരിച്ചു

തൊടുപുഴ: ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടന്ന അന്താരാഷ്ട്ര ഓഷ്യന്‍മാന്‍ കടല്‍ നീന്തലില്‍ ജേതാവായ ബേബി വര്‍ഗീഗിനെ ജന്മനാടായ വണ്ടമറ്റത്ത് പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിപാരീഷ് ഹാളില്‍ സംഘടിപ്പിച്ച യോഗം പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജെയ്‌സണ്‍ നിരവത്ത് അനുഗ്രഹ പ്രഭാഷണവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി. സത്യന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ആന്റണി, പഞ്ചായത്തംഗം പോള്‍സണ്‍ മാത്യു, കേരള അക്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ. അലോഷ്യസ്, സാബു കേശവന്‍, എം.എസ്. പവനന്‍, മനോജ് കോക്കാട്ട്, കെ.എ. രാജേഷ്, പി.ജി. സനല്‍കുമാര്‍, അഖില്‍ ബി. നായര്‍, കെ.എന്‍. വിജയന്‍, ജോയി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!