IdukkiThodupuzha

ബേക്കറി ഗോഡൗണില്‍ നിന്നും സ്ഫോടക വസ്ഥു ശേഖരം പിടികൂടി

തൊടുപുഴ: അപകടകരമായ സാഹചര്യത്തിലും അനുമതിയില്ലാതെയും സൂക്ഷിച്ച സ്ഫോടക വസ്ഥു ശേഖരം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പി സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മങ്ങാട്ട്കവലയിലെ ഫ്രഷ് ആന്‍ഡ് ഫ്രഷ് ബേക്കറി ഗോഡൗണില്‍ നിന്നും സ്ഫോടക വസ്ഥുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ ബേക്കറി ഉടമ തൊടുപുഴ മഠത്തിക്കണ്ടം സ്വദേശി പട്ടേരിക്കല്‍ വീട്ടില്‍ അനില്‍ കുമാര്‍ (55) നെ പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷ വേളകളില്‍ ഉപയോഗിക്കുന്ന വിവിധയിനം പടക്കങ്ങളും മറ്റുമാണ് മൂന്ന് ചാക്കില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇവ വില്‍പ്പന നടത്തുന്നതിന് അനുമതിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് സ്ഫോടക വസ്ഥുക്കള്‍ പോലീസ് പിടിച്ചെടുത്ത് എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള നഗരത്തിലെ പടക്ക വ്യാപാര സ്ഥാപനത്തിലേക്ക് മാറ്റി. പിടിച്ചെടുത്ത സ്‌ഫോടക വസ്ഥുക്കള്‍ കോടതിയുടെ അനുമതിയോടെ ബോംബ് സ്‌ക്വാഡിനെക്കൊണ്ട് നിര്‍വ്വീര്യമാക്കുമെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബു, എസ്.ഐ. അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്

Related Articles

Back to top button
error: Content is protected !!