Thodupuzha

നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു

തൊടുപുഴ : ഹൈക്കോടതിയുടേയും സര്‍ക്കാരിന്റയും നിര്‍ദ്ദേശാനുസരണം തൊടുപുഴ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നഗരത്തിന്റെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്തി 65 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു.നിയമലംഘനം നടത്തിയ കച്ചവടക്കാര്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും സ്‌ക്വാഡ് പരിശോധനാ തുടരുമെന്നും നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ശേഖരിക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമായതിനാല്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതുമാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!