KudayathoorMoolammattam

50 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

കുടയത്തൂര്‍ : ഒറ്റത്തവണ ഉപയോഗ വ്‌സതുക്കളും നിരോധിത പ്ലാസ്റ്റിക്കും കണ്ടെത്തുന്നതിനായി കുടയത്തൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 50 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു.രണ്ട് സ്ഥാപനങ്ങള്‍ക്ക് 10000 രൂപ വീതം പിഴയും ചുമത്തി. കുടയത്തൂരിലെ ഒരു കടയില്‍ നിന്നാണ് 16 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തത് ഈ കടയുടെ ഉടമ കുന്നുപുറത്ത് യൂസഫിന് 10000 രൂപ പിഴയ്ക്കാന്‍ നോട്ടീസ് നല്‍കി. അതിനിടയില്‍ തൊടുപുഴയില്‍ നിന്ന് വാഹനത്തില്‍ കൊണ്ടുവന്ന 32 കിലോ പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. തൊടുപുഴ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബസുമതി എന്ന സ്ഥാപനത്തിനും 10000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കി.
ജില്ലാതല സ്‌ക്വാഡിനൊപ്പം എന്‍ഫോഴ്സ് ഓഫീസര്‍മാരായ ടി.എസ്. റജിമോന്‍,അഷിത ചന്ദ്രന്‍,
പഞ്ചായത്ത് ഓഫീസ് ജീവനക്കാരി വി.എം .ഹസീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.സാബു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!