ChuttuvattomThodupuzha

ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസന്റേറ്റീവ്‌സ് അസ്സോസിയേഷന്‍ : ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

തൊടുപുഴ : ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസന്റേറ്റീവ്‌സ് അസ്സോസിയേഷന്‍ ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം തൊടുപുഴ ബിഎംഎസ് മേഖല കാര്യാലയത്തില്‍ സംഘടിപ്പിച്ചു.ബിഎംഎസ്ആര്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി.അജിത്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.സെയില്‍സ് പ്രമോഷന്‍ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലൂടെ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഭിജിത് മോഹനന്‍ അധ്യക്ഷത വഹിച്ചു.

ബിഎംഎസ്ആര്‍എ സംസ്ഥാന സെക്രട്ടറി വിശാല്‍ ചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രഭാരിയുമായ വിനയകുമാര്‍, ബിഎംഎസ് ഇടുക്കി ജില്ലാ സെക്രട്ടറി കെ.എം.സിജു, ആര്‍എസ്എസ് ജില്ല സമ്പര്‍ക്ക പ്രമുഖ് ജി.പ്രദീപ്, അസ്സോസിയേഷന്‍ ഇടുക്കി ജില്ല സെക്രട്ടറി അജിത് കെ.ആര്‍, തൊടുപുഴ മേഖല സെക്രട്ടറി നിതിന്‍ കെ.എം, അസ്സോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ ബി.ആര്‍, ജില്ലാ ട്രഷറര്‍ സജിത് മോഹന്‍കുമാര്‍, ബിഎംഎസ് മേഖല സെക്രട്ടറി എ.പി.സഞ്ചു എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി അഭിജിത് മോഹന്‍ (ജില്ലാ പ്രസിഡന്റ്), അജിത് കെ.ആര്‍ (സെക്രട്ടറി), സജിത് മോഹന്‍കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!