AccidentArakkunnam

അറക്കുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ; അഞ്ച് പേര്‍ക്ക് പരിക്ക്

അറക്കുളം : പുത്തന്‍ പള്ളി കവലയില്‍ രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രി 8 ഓടെയാണ് അപകടം. പരിക്കേറ്റവരില്‍ രണ്ട് പേര്‍ കോട്ടയത്ത് നിന്ന് വന്നവരാണ്. ഇതിലൊരാള്‍ എഫ്.സി.ഐ ഗോഡൗണിലെ ജോലിക്കാരനായ പുളിക്കല്‍ തോമസും മറ്റൊരാള്‍ വടക്കേപ്പറമ്പില്‍ ആല്‍ബിനുമാണ്. മറ്റ് മൂന്നു പേര്‍ കാഞ്ഞാര്‍ സ്വദേശികളാണ്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരേയും തൊടുപുഴയിലെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം ഫയര്‍ ഫോഴ്സും കാഞ്ഞാര്‍ പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!