ChuttuvattomThodupuzha

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റായി ബിലാല്‍ സമദ് ചുമതലയേറ്റു

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി ബിലാല്‍ സമദും സഹഭാരവാഹികളും ചുമതലയേറ്റു.
നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് വി.സിയുടെ അധ്യക്ഷതയില്‍ തൊടുപുഴയില്‍ നടന്ന സമ്മേളനം എഐസിസി സെക്രട്ടറി റോജി എം ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സാംസ്‌കാരിക നായകനായ എം.ടി വാസുദേവന്‍ നായര്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കേരളത്തിലെ ഭരണകൂട ഭീകരതയെക്കുറിച്ച് പരസ്യമായി പറയുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വീഴ്ചകളെ ജനത വിലയിരുത്തുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് എ.കെ മണി എക്‌സ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു കെ ജോണ്‍, ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ,ടോണി തോമസ്,സംസ്ഥാന സെക്രട്ടറിമാരായ സോയിമോന്‍ സണ്ണി, മോബിന്‍ മാത്യു, ഷിന്‍സ് അടിമാലി, അരുണ്‍ പൂച്ചക്കുഴി, ജോബിന്‍ ഐമനം, നിതിന്‍ ലൂക്കോസ്, അസ്ലം ഒലിക്കന്‍,രാജു ഓടക്കന്‍, നിതിന്‍,വിജയകുമാര്‍, അനില്‍ കനകന്‍ എന്നിവര്‍ പ്രസംഗിച്ചു

 

Related Articles

Back to top button
error: Content is protected !!