Thodupuzha

പതിപ്പള്ളിയിൽ ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം നടന്നു…

 

അറക്കുളം :കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഇടുക്കി ജില്ലക്ക് അനുവദിച്ച് നൽകിയ ഫണ്ടുകൾ ഉപയോഗിച്ച് അറക്കുളം ഗ്രാമപഞ്ചായത്തിലെ ഗോത്രവർഗ വാർഡായ പതിപ്പള്ളിയിൽ നിർമ്മിക്കുന്ന ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം നടന്നു. പതിപ്പള്ളി ഗവ. ട്രൈബൽ സ്കൂളിൻ്റെ കോമ്പൗണ്ടിലാണ് പാർക്ക് ഒരുക്കുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുക, വംശനാശം നേരിടുന്ന സസ്യജാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, പ്രാദേശിക പ്രാധാന്യമുള്ള ജീവജാലങ്ങളുടെ സംരക്ഷണം, വിദ്യാർത്ഥികളിലും, പൊതുജനങ്ങളിലും ഇവയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളോടെയാണ് അറക്കുളം ഗ്രാമപഞ്ചായത്ത് മുഖേന ജൈവവൈവിധ്യ പരിപാലന സമിതിയുടേയും ‘ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റിയുടേയും നേതൃത്വത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നൂറിലധികം ഔഷധസസ്യങ്ങളാണ് പ്രാരംഭ ഘട്ടത്തിൽ പാർക്കിൽ നട്ടുപിടിപ്പിക്കുക.

അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. വിനോദിൻ്റെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ വച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ പാർക്കിൻ്റെ നിർമ്മാണ ഉൽഘാടനം നിർവ്വഹിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വി.എസ്.അശ്വതി പദ്ധതി വിശദീകരിച്ചു. ജൈവ വൈവിധ്യ പരിപാലന സമിതി പഞ്ചായത്ത് കൺവീനർ എ.ടി.തോമസ് അഴകൻ പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, അറക്കുളം ഗ്രാമപഞ്ചായത്തംഗങ്ങൾ, കാർഷിക വിദഗ്ദർ, സ്കൂൾ മാനേജ്മെൻറ് കമ്മറ്റിയംഗങ്ങൾ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പതിപ്പള്ളി വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടൻ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് മേഴ്സി ജോർജ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!