ChuttuvattomThodupuzha

കാടുകളില്‍ യൂക്കാലി നട്ടുപിടിപ്പിക്കരുത് : ബിജെപി പരിസ്ഥിതി സെല്‍

തൊടുപുഴ : കേരള വനം വികസന കോര്‍പ്പറേഷന് വനഭൂമിയില്‍ യൂക്കാലിപ്‌സ് കൃഷി ചെയ്യാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ പുറത്തിറങ്ങിയ ഉത്തരവിനെതിരെ ബിജെപി സംസ്ഥാന പരിസ്ഥിതി സെല്‍. കേരളത്തിന്റെ പരിസ്ഥിതിയും സുരക്ഷയും ജലസുരക്ഷയും നിലനിര്‍ത്തുന്ന പശ്ചിമഘട്ട മലനിരകളുടെ സര്‍വനാശമായിരിക്കും യൂക്കാലി കൃഷിയിലൂടെ സംഭവിക്കുന്നത്. വ്യവസായ വല്‍ക്കരണത്തിന്റെ പേരില്‍ നമ്മുടെ സമ്പന്നമായ വനങ്ങള്‍ വെട്ടി അധിനിവേശ സസ്യങ്ങളായ യൂക്കാലിപ്ടസ് അക്കേഷ്യയും, വാറ്റിലും മറ്റും കൃഷി ചെയ്തതിന്റെ ഫലം അനുഭവിച്ചറിഞ്ഞ ഒരു ജനതയുടെ മേലാണ് വീണ്ടും ഈ പ്രവര്‍ത്തി വീണ്ടും അടിച്ചേല്‍പ്പിക്കുന്നത്.ഇത്തരം പ്രവൃത്തി വലിയ തോതില്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഭക്ഷണം തേടി ഇറങ്ങാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ ആന, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവ ധാരാളമായി നാട്ടിലിറങ്ങി പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. യൂക്കാലിപ്ടസ്, അക്കേഷ്യ എന്നിവ നടുന്നത് നിര്‍ത്തിയുള്ള 2017ലെ സര്‍ക്കാര്‍ തീരുമാനം നിലവിലുണ്ട്. ഇത് മറികടന്ന് വീണ്ടും ഇത്തരമൊരു തീരുമാനം എടുത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും സംസ്ഥാന പരിസ്ഥിതി സെല്‍ സഹസംയോജകന്‍ എം.എന്‍. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!