ChuttuvattomThodupuzha

ബിജെപി ഇടവെട്ടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും ശക്തി സംഗമവും സംഘടിപ്പിച്ചു

ഇടവെട്ടി: ബിജെപി ഇടവെട്ടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും ശക്തി സംഗമവും സംഘടിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ശക്തിസംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇരുമുന്നണികളും ബിജെപി യെ വര്‍ഗീയ പാര്‍ട്ടി എന്ന് മുദ്രകുത്തുമ്പോള്‍ അതിനു മറുപടി വികസനത്തിലൂടെയും ജനോപകാര പദ്ധതികളിലൂടെയും ചെറുത്ത് തോല്‍പ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ബിജെപി ഇടവെട്ടി പഞ്ചായത്ത് സമിതി ഉപാധ്യക്ഷന്‍ എം.വി.പ്രസാദ് അധ്യക്ഷത വഹിച്ചു. പുതിയതായി പാര്‍ട്ടിയിലേക്ക് വന്ന വിവിധ കക്ഷിരാഷ്ട്രീയത്തില്‍പ്പെട്ടവരെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ഇന്‍ ചാര്‍ജ് സി.സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് എന്‍.കെ.അബു, ബിജെപി ജില്ലാ സെക്രട്ടറിമാരായ ബി വിജയകുമാര്‍ , അഡ്വക്കേറ്റ് അമ്പിളി അനില്‍, ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ബിജെപി മണ്ഡലം സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ബിന്ദു ശ്രീകാന്ത്, മണ്ഡലം ട്രഷറര്‍ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജിത്തുമോന്‍ ശ്യാമള വിജയന്‍, കെ.ആര്‍ ദേവരാജന്‍, എം.കെ നാരായണമേനോന്‍, കെ.കെ.രാജു, കെ.പി പവനന്‍, തിലകം സത്യനേശന്‍, എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!