ChuttuvattomThodupuzha

വിമുക്തഭടന്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി

ആലക്കോട്: സൈനിക സേവനത്തിന് ശേഷം വിശ്രമജീവിതം നയിക്കുന്ന  വിമുക്ത ഭടന്‍മാരുടെ വീടുകള്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇവരുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച ചെയ്തു. ആനക്കയം  പട്ടാങ്കുളം മാര്‍ക്കോസ് ,തലയനാട് മുണ്ടിയാങ്കല്‍ എം.എം. തോമസ് , അഞ്ചിരി ചൊവാറ്റുകുന്നേല്‍ സി.ടി. തോമസ് പഴയകാല ബി.ജെ.പി പ്രവര്‍ത്തകരായായ എഴുത്തുപാറയ്ക്കല്‍ കേശവന്‍, ചെല്ലമ്മ  എന്നിവരുടെ വീടുകളിലാണ് ബി.ജെ.പി നേതാക്കള്‍ എത്തിയത്. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രകാശ് കലയന്താനി, ജനറല്‍ സെക്രട്ടറി ജിജോ കല്ലാറ്റില്‍, സെക്രട്ടറി സുനിഷ് ,ബെന്നി , ജോര്‍ജ് ,സതീഷ് , അമ്മിണി എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!