Thodupuzha

ബി.ജെ.പിയുടെ നേതൃത്വത്തില്‍ സഹകാരികളുടെ മാര്‍ച്ച് നടത്തി

തൊടുപുഴ: വണ്ണപ്പുറം സര്‍വീസ് സഹകരണ ബാങ്കിനു മുമ്പിലേയ്ക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ സഹകാരികളുടെ മാര്‍ച്ചും ധര്‍ണയും നടന്നു. വണ്ണപ്പുറം സര്‍വീസ് സഹകരണ ബാങ്കിനെ സംരക്ഷിക്കുക, സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്കും വായ്പാ തട്ടിപ്പുകള്‍ക്കും എതിരെ നടപടി സ്വീകരിക്കുക, നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഭരണസമിതി പിരിച്ചു വിടുക, നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കുക, ബാങ്കിനുണ്ടായിട്ടുള്ള നഷ്ടം ഭരണസമിതി അംഗങ്ങളില്‍ നിന്നും ഈടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. ബി.ജെ.പി എറണാകുളം മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു. വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് സിന്ധു സുനില്‍ അധ്യക്ഷത വഹിച്ചു. മധ്യമേഖലാ ജനറല്‍ സെക്രട്ടറി ബിനു ജെ. കൈമള്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അഡ്വ. സുരേഷ് കുമാര്‍ ജി ഭരണസമിതിക്കെതിരെയുള്ള കുറ്റപത്രം അവതരിപ്പിച്ചു. വി വിജയകുമാര്‍, എസ്. ശ്രീകാന്ത്, മുന്നി രാജു, എന്‍.കെ അബു, ജോര്‍ജ് പൗലോസ്, രാജേഷ് കല്ലേപ്പിള്ളില്‍, അനുരാജ് രാജന്‍, സിറില്‍ ജെയിംസ്, അജിത്കുമാര്‍ കെ കെ, ബാബു പി.എസ്, ഗ്രാമപഞ്ചായത്ത് അംഗം മിനി രാജു, ദീപ ദിനേശ്, മനോജ് കുളത്തിങ്കല്‍, ടി.കെ സനില്‍കുമാര്‍, കെ.പി സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!