Thodupuzha

തീവ്രവാദ സംഘടനയ്ക്ക് വിവരം ചോര്‍ത്തിയ  പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണം: ബിജെപി

 

 

തൊടുപുഴ: തീവ്രവാദ സംഘടനയ്ക്ക് ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി ആവശ്യപ്പെട്ടു. തൊടുപുഴയില്‍ ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൈവെട്ട് കേസില്‍ പോപ്പുലര്‍ ഫ്രണ്ട് കാര്‍ക്കും ആ കേസിലെ പ്രതികള്‍ക്കും രക്ഷപ്പെടാന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയത് വനിത കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെയുള്ള പോലീസുകാരാണ്.

ഇത്തരം പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് പോലീസ് സേനയ്ക്ക് നാണക്കേടാണ്. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ബി.ജെ.പി സംഘടിപ്പിക്കും. പോലീസ് ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ നടപടിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.ജി.പി അനില്‍ കാന്ത് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കെ.എസ് അജി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!