Thodupuzha

ബി.എം.എസ്.ആര്‍.എ ജില്ലാ വാര്‍ഷികം

തൊടുപുഴ: ഭാരതീയ മെഡിക്കല്‍ ആന്റ് സെയില്‍സ് റെപ്രസന്റേറ്റീവ് അസോസിയേഷന്‍ (ബി.എം.എസ്.ആര്‍.എ) ജില്ലാ വാര്‍ഷികം നടന്നു. തൊടുപുഴ ബി.എം.എസ് ഹാളില്‍ നടന്ന പരിപാടി ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ്.ആര്‍.എ ജില്ലാ പ്രസിഡന്റ് ഹരീഷ് വാസുദേവ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിശാല്‍ ചന്ദ്രന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍, ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സിജു, ബി.എം.എസ്.ആര്‍.എ സംസ്ഥാന ട്രഷറര്‍ വിനയകുമാര്‍, ജില്ലാ ട്രഷറര്‍ അഭിജിത്ത് മോഹനന്‍, ബി.എം.എസ്. തൊടുപുഴ മേഖല സെക്രട്ടറി ശ്രീജേഷ് കെ.ആര്‍, നിതിന്‍ കെ.എം എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഹരീഷ് വാസുദേവ് (പ്രസിഡന്റ്), വൈസ് പ്രസിഡന്റ്മാരായി കെ.ജി.കൃഷ്ണകുമാര്‍, അഭിജിത്ത് മോഹനന്‍, അനീഷ് എ.ആര്‍, വിശാല്‍ ചന്ദ്രന്‍ (സെക്രട്ടറി), ജോയിന്റ് സെക്രട്ടറിമാരായി അജിത്ത്.കെ. ആര്‍, നമസൂര്യ, അനില്‍കുമാര്‍ ബി.ആര്‍. സജിത് മോഹന്‍കുമാര്‍ (ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!