ChuttuvattomThodupuzha

ബ്രാഹ്‌മണ സേവസംഘം തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊടുപുഴ: കേരളത്തിലെ ബ്രാഹ്‌മണ സമുദായത്തില്‍പെട്ട എല്ലാ അംഗങ്ങളെയും ഉള്‍പെടുത്തി രൂപീകൃതമായ പുതിയ സംഘടനയായ ‘ബ്രാഹ്‌മണ സേവാ സംഘത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും ഓണാഘോഷവും നടന്നു. തൊടുപുഴ കൃഷ്ണതീര്‍ഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സിനിമാതാരവും കര്‍ഷക അവാര്‍ഡ് ജേതാവുമായ  കൃഷ്ണ പ്രസാദ് നിര്‍വ്വഹിച്ചു. ബി.എസ്.എസ്.ചെയര്‍മാന്‍ വിജയന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ്,  ഹിന്ദു ഇക്കണോമിക് ഫോറം, ബ്രാഹ്‌മണക്ഷേമ സഭ, ബ്രാഹ്‌മണ സമൂഹമഠം തുടങ്ങി വിവിധ സമുദായിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ബി.എസ്.എസ് കുടുംബാംഗങ്ങളുടെ ഓണാഘോഷവും നടന്നു. ഉച്ചതിരിഞ്ഞ് നടന്ന സമാപന സമ്മേളനം സിനിമാതാരം  ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്തമാക്കിയ കുട്ടിക്ക് ബി.എസ്.എസ് ഏര്‍പ്പെടുത്തിയ  പുതുക്കുളം വിഷ്ണു നമ്പൂതിരി എന്‍ഡോവ്‌മെന്റ്  അവാര്‍ഡും കുട്ടികള്‍ക്കുള്ള സമ്മാന ദാനവും ബാബു നമ്പൂതിരി നിര്‍വഹിച്ചു.ബി.എസ്.എസ്.സെക്രട്ടറി അഖില്‍ വി.പോറ്റി, ബി.എസ്.എസ് പ്രതിനിധികളായ ശ്രീദേവി കെ, നീലകണ്ഠന്‍ ഉണ്ണി, ശ്യാമള വിജയന്‍ നിഖില്‍ നാരായണാന്‍, ബി.എസ്.എസ്. രക്ഷധികാരികളായ അഭിജിത്ത് പരമേശ്വര്‍,  മണി എന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!