ChuttuvattomThodupuzha

കൈക്കൂലിക്കേസ് ; നഗരസഭാ ചെയര്‍മാന്റെ കോലം കത്തിച്ച് യൂത്ത് ലീഗ് പ്രതിഷേധം

തൊടുപുഴ : നഗരസഭ അഴിമതിയില്‍ സിപിഎമ്മിന്റെ പങ്കെന്ത്, ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് രാജി വെക്കുക എന്നി മുദ്രാവാക്യവുമായി യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എസ്. ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു. കെ.എം നിഷാദ് അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ അനിശ്ചിതകാല സമരവും യൂത്ത് ലീഗ് പ്രഖ്യാപിച്ചു. അഴിമതിയില്‍ മുങ്ങിത്താഴുന്ന ഭരണ സമിതിയെ താഴെ ഇറക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നഗരസഭാ ഓഫീസിന് മുന്നില്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ കോലം കത്തിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി.ബി. ഷെരീഫ് ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സലീം കൈപാടം, മണ്ഡലം ട്രഷറര്‍ സുബൈര്‍ ഇല്ലിക്കല്‍, പി.എന്‍. ജാഫര്‍, യൂത്ത് ലീഗ് നേതാക്കളയായ പി.എം. നിസാമുദ്ധീന്‍, അന്‍ഷാദ് കുറ്റിയാനി ,അജാസ് പുത്തന്‍പുര ,സല്‍മാന്‍ ഹനീഫ്, സക്കീര്‍ ഇള മാക്കല്‍, ബഷീര്‍ പി.യു, അന്‍സാരി ,വി.എംജലീല്‍ മുഹമ്മദ് ഇരുമ്പു പാലം, സക്കീര്‍ മു മുണ്ടക്കല്‍, കെ.ഐ. ഷാജി, ഒ.ഇ. ലെത്തിഫ്, കെ.എം അജ്മല്‍, പി.കെ മൂസ,എ.എം നെജീബ്, സിയാദ്, എം.എ. ഷിഹാബ്, പി.എം ബാവ, നെജീബ് തൊടുപുഴ, ബാദുഷ അബ്ബാസ്, അന്‍സാരി വി.എന്‍, ഫൈസല്‍ എല്‍പറമ്പില്‍. വി.കെ. റബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!