ChuttuvattomThodupuzha

മുട്ടം കോടതി ജംഗ്ഷനിലേക്കുള്ള പാലം വീതികൂട്ടി നിര്‍മ്മിക്കണം ; കേരളകോണ്‍ഗ്രസ് (എം)

തൊടുപുഴ : മുട്ടം കോടതി ജംഗ്ഷനിലേക്കുള്ള പാലം വീതികൂട്ടി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോടതി സമുച്ചയം,വിജിലന്‍സ് ഓഫീസ്, ജില്ലാ ഹോമിയോ ആശുപത്രി, പോളിടെക്‌നിക് കോളേജ്, ഐ.എച്ച്. ആര്‍.ഡി കോളേജ്, ജില്ല ജയില്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലേക്കുള്ള പാലം വീതി കുറഞ്ഞതും കാലപ്പഴക്കമുള്ളതുമാണ്. വാഹനതിരക്ക് മൂലം കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്.കഷ്ടിച്ച് ഒരുവാഹനത്തിന് കടന്നുപോകുന്നതിനുള്ള വീതിയാണുള്ളത്.

അപകടസാധ്യത ഒഴിവാക്കി എത്രയും വേഗത്തില്‍ പാലം വീതികൂട്ടി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് (എം) മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് രാവിലെ 9.30ന് പാലത്തിന് സമീപം ഉപരോധം നടത്തും.മണ്ഡലം കമ്മറ്റി യോഗത്തില്‍ പ്രസിഡന്റ് ജോസ് ചുവപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍് ജിമ്മിമറ്റത്തിപ്പാറ, സംസ്ഥാന കമ്മിറ്റി അംഗം ബെന്നി പ്ലാക്കൂട്ടം, ബേബി, സണ്ണി, ജോസ് പാറപ്പിറം, ബിജു, ജോസ് ഈറ്റക്കകുന്നേല്‍, ഷിബു, മനോജ്, സാജു, സോയി ജോസുകൂട്ടി, ബേബി മലയില്‍,ചന്ദ്രന്‍ കുന്നേല്‍,തോമസ് കിഴക്കേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!