ChuttuvattomThodupuzha

തൊടുപുഴയിലേക്ക് കൊച്ചി മെട്രോ നീട്ടുവാന്‍ വരുന്ന ബജറ്റില്‍ തുക വകയിരുത്തണം: കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി

തൊടുപുഴ: വ്യാവസായിക നഗരമായ കൊച്ചിയുടെ ഉപഗ്രഹനഗരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന തൊടുപുഴയിലേക്ക് കൊച്ചി മെട്രോ നീട്ടുവാന്‍ വരുന്ന ബജറ്റില്‍ തുക വകയിരുത്തണമെന്ന് കേരള കോണ്‍ഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

തൊടുപുഴയില്‍നിന്ന് എറണാകുളത്തേക്ക് പ്രതിദിനം പോയി വരുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇതു ഗുണകരമാകും. തൊടുപുഴ, മൂവാറ്റുപുഴ മേഖലയുടെ വളര്‍ച്ചയ്ക്കും ഈ മേഖലയില്‍ പുതിയ ടൗണ്‍ഷിപ്പുകള്‍ വളര്‍ന്നുവരുന്നതിനും ഇടയാക്കും. മെട്രോ ആരംഭിച്ച സമയത്ത് സര്‍ക്കാര്‍ ഉദ്ദേശിച്ചത് കൊച്ചി നഗരത്തില്‍നിന്ന് 60 കിലോമീറ്റര്‍ ചുറ്റളവില്‍ റെയില്‍ ഗതാഗതം സാധ്യമാക്കുന്നതിനാണ്. നിലവില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് വരെയാണ് മെട്രോ സര്‍വീസുള്ളത്. കൊച്ചി നഗര ഹൃദയത്തിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്നത് തൊടുപുഴ, മൂവാറ്റുപുഴ മേഖലയില്‍ നിന്നാണ്. മെട്രോ റെയില്‍ നിര്‍മാണത്തിന്റെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കൊച്ചി മെട്രോ തൊടുപുഴ വരെ നീട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കുന്നതിനും നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. പ്രഫ. കെ ഐ.ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചന്‍ ഓലിക്കരോട്ട്, മാത്യു വാരികാട്ട്,അഡ്വ. മധു നമ്പൂതിരി, ജോസ് കവിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!