ChuttuvattomThodupuzha

കനറാ ബാങ്ക് തൊടുപുഴ നഗരസഭയ്ക്ക് ആംബുലന്‍സ് നല്‍കി

തൊടുപുഴ: കനറാ ബാങ്കിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൊടുപുഴ നഗരസഭയ്ക്ക് ആംബുലന്‍സ് നല്‍കി. കനറാ ബാങ്ക് തൊടുപുഴ ശാഖയ്ക്ക് മുന്നില്‍ നടന്ന ചടങ്ങ് സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എസ്.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ആംബുലന്‍സിന്റെ താക്കോല്‍ നഗരസഭയ്ക്ക് വേണ്ടി ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഏറ്റുവാങ്ങി. കനറാ ബാങ്കിന്റെ എറണാകുളം റീജിയണല്‍ മാനേജര്‍ സിറാജ് ചന്ദ്ര അധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി, വാര്‍ഡ് കൗണ്‍സിലര്‍ പി.ജി. രാജശേഖരന്‍ നായര്‍, കനറാ ബാങ്ക്- 2 ചീഫ് മാനേജര്‍ മദന്‍ കുമാര്‍, തൊടുപുഴ മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ പി. ജേക്കബ്, കാഡ്സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍, ഡോ. സാജന്‍ ജോസഫ് ,ചീഫ് മാനേജര്‍ ബേസില്‍ കെ. വര്‍ക്കി ,സീനിയര്‍ മാനേജര്‍ വി. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!