AccidentChuttuvattomMuttom

വള്ളിപ്പാറയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

മുട്ടം: ചള്ളാവയലിന് സമീപം വള്ളിപ്പാറയിൽ കാറുകൾ കൂട്ടിയിടിച്ച് യാത്രികയായ സ്ത്രീയ്ക്ക് സാരമായ പരിക്ക്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 11.45ഓടെയാണ് അപകടമുണ്ടായത്.  ഇരുവാഹനങ്ങളും മുട്ടം ഭാഗത്ത് നിന്ന്  ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകവേ പുറകിലൂടെ വന്ന കാര്‍ മുന്നില്‍ പോയ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു.ഇതോടെ മുന്നിൽ പോയ കാർ നിയന്ത്രണം തെറ്റി തൊട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് വീണ്ടും പിന്നിലുള്ള കാറിലേക്ക് ഇടിച്ചാണ് നിന്നത്. അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും സാരമായ കേട് സംഭവിച്ചു. വീട്ടുകാരന്റെ മതിലും തകർന്നു. അപകടസ്ഥലത്തെത്തിയ മുട്ടം എസ് എച്ച് ഒ പ്രിന്‍സ് ജോസഫ്, എസ് ഐ ഹാഷിം കെ എച്ച് എന്നിവര്‍ റോഡിലെ ഗതാഗതതടസം പുനഃസ്ഥാപിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Related Articles

Back to top button
error: Content is protected !!