AccidentChuttuvattomThodupuzha

കാഞ്ഞാറില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്

കാഞ്ഞാര്‍: കാര്‍ നിയന്ത്രണം വിട്ട് തിട്ടയില്‍ ഇടിച്ച് മറിഞ്ഞു. തിരുവോണ ദിവസം ബന്ധുവീട്ടില്‍ പോയി തിരിച്ച് വന്ന കോതമംഗലം സ്വദേശിയുടെ കാറാണ് ഇടാട് പെരിങ്ങാട് വച്ച് നിയന്ത്രണം വിട്ട് തിട്ടയില്‍ ഇടിച്ച് മറിഞ്ഞത്‌. കോതമംഗലം പുതുപ്പാടി തിരുനെല്ലിയില്‍ പാത്തുമ്മ (62) ന്റെ കൈ ഒടിഞ്ഞു. മറ്റാര്‍ക്കും പരുക്കില്ല. പരിക്കേറ്റ പാത്തുമ്മയെ ഉടന്‍ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച
വൈകിട്ട് 5 ഓടെയാണ്‌ അപകടം. കാഞ്ഞാര്‍ പോലീസ് അപകടസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു കാറില്‍ തട്ടി നിന്നതു കൊണ്ട് വണ്ടി കൊക്കയിലേക്കു പോയില്ല. വന്‍ ദുരന്തമാണ് ഒഴിവായത്.

 

Related Articles

Back to top button
error: Content is protected !!