Thodupuzha

‘കാര്‍ബണ്‍ ന്യൂട്രല്‍ നേഷന്‍’ ഉദ്ഘാടനംതൊമ്മന്‍കുത്തില്‍

 

 

 

 

തൊടുപുഴ: യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പരിസ്ഥിതി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ ‘കാര്‍ബണ്‍ ന്യൂട്രല്‍ നേഷന്‍’ എന്ന വിഷയത്തില്‍ നടത്തുന്ന കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും 11ന് രാവിലെ 9.30 മുതല്‍ തൊമ്മന്‍കുത്ത് എക്കോ ടൂറിസം കേന്ദ്രത്തില്‍ നടത്തും. വനം-വന്യജീവിവകുപ്പ് കോതമംഗലം ഡിവിഷന്‍, നാഷണല്‍ സര്‍വ്വീസ് സ്‌കീം- ഭൂമി മിത്രസേന ക്ലബ്ബ് ന്യൂമാന്‍ കോളജ്, ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഏകദിനപരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ സംസ്ഥാനചെയര്‍മാന്‍ എം. അബൂബക്കര്‍ അധ്യക്ഷത വഹിക്കും. കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.വി.ജി കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കാടും വെള്ളച്ചാട്ടവും കണ്ടുള്ള പരിസ്ഥിതി പഠനയാത്രയും ഇതിന്റെ ഭാഗമായി നടത്തും.

 

 

Related Articles

Back to top button
error: Content is protected !!