ChuttuvattomThodupuzha

ഏലം ബോര്‍ഡ് യാഥാര്‍ത്ഥ്യമാക്കണം: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: സ്‌പൈസസ് ബോര്‍ഡില്‍ നിന്നും വേര്‍പെടുത്തി ഏലം ബോര്‍ഡ് രൂപീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ചട്ടം 377 അനുസരിച്ച് ആണ് ലോക് സഭയില്‍ പ്രശ്‌നം അവതരിപ്പിച്ചത്. കേരളത്തിലെ ഏലം കൃഷിക്കാരെ സഹായിക്കുന്നതില്‍ സ്‌പൈസസ് ബോര്‍ഡ് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്ത് ആകെയുള്ള ഏലം ഉല്‍പാദനത്തിന്റെ 70% ഇടുക്കി ജില്ലയില്‍ ആണ്. ലോകത്തില്‍ തന്നെ ഏറ്റവും ഗുണമേന്‍മയുളള ഏലം ഉത്പാദിപ്പിക്കുന്നതും ഈ മേഖലയിലാണ്. ഏലം ഉത്പാദനം വളരെയധികം പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. യാതൊരു തരത്തിലുമുള്ള ധനസഹായവും കൃഷിക്കാര്‍ക്ക് സ്‌പൈസസ് ബോര്‍ഡ് നല്‍കുന്നില്ല. കൃഷിക്കും, പരിപാലനത്തിനും അതുപോലെ വിപണി സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും , മെച്ചപ്പെട്ട വില ലഭിക്കുന്നതിനും വലിയ തോതിലുള്ള സഹായം ആവശ്യമാണ്. അതോടൊപ്പം കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങളും , സാങ്കേതിക പിന്തുണയും അനിവാര്യമാണ്. ഇതെല്ലാം ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സ്‌പൈസസ് ബോര്‍ഡ് ദയനീയമായ പരാജയമാണ്. ഈ സാഹചര്യത്തില്‍ നാഷണല്‍ ടെര്‍മറിക് ബോര്‍ഡ് രൂപീകരിച്ചതു പോലെ , ഏലം മേഖലയുടെ നിലനില്‍പ്പിനും പുരോഗതിക്കും വേണ്ടി ഏലം ബോര്‍ഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!