Thodupuzha

പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്ലാസും ജൂണ്‍ 4 ന്

 

തൊടുപുഴ: വി.എസ്.എസ് ഗായത്രി സ്വയം സഹായ സംഘം തൊടുപുഴ ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ നാലിന് രാവിലെ 10ന് തൊടുപുഴ എന്‍.എസ്.എസ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വി.എസ്.എസിന്റെ തൊടുപുഴ താലൂക്ക് യൂണിയനിലെ വിവിധ ശാഖകളില്‍ നിന്നായി നഴ്‌സറി തലം മുതല്‍ പ്ലസ്ടു വരെയുള്ള നൂറോളം കുട്ടികള്‍ക്ക് ബാഗ്, ബുക്കുകള്‍, മറ്റ് പഠനോപകരണങ്ങള്‍ എന്നിവ കൈമാറും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഉപരിപഠന മാര്‍ഗ നിര്‍ദ്ദേശ ക്ലാസും നടത്തുമെന്ന് ഭാരവാഹികളായ കെ.ജി. സന്തോഷ്, എം.ബി. ഷിബു, വി.കെ. ബിജുമോന്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!