Thodupuzha

വയോധികയെ പീഡിപ്പിച്ചകേസ്:  ഒളിവിലായിരുന്ന പ്രതി പിടിയില്‍ 

തൊടുപുഴ: തൊമ്മന്‍കുത്തില്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. തൊമ്മന്‍കുത്ത് നിരപ്പേല്‍ ബാബു (55) വിനെയാണ് കരിമണ്ണൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 24 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 78 കാരിയെ പീഡിപ്പിച്ചതിനു ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു. പ്രതിയെ പെരുമ്പാവൂരില്‍ നിന്നാണ് പോലിസ് പിടികൂടിയത്. സി.ഐ സുമേഷ് സുധാകര്‍, എസ്.ഐ പി.എന്‍ ദിനേശ്, എ.എസ്ഐമാരായ രാജേഷ്, മുഹമ്മദ് അനസ്, സിവില്‍ പോലീസ്

ഓഫീസര്‍ മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!