ChuttuvattomThodupuzha

മന്ത്രിക്കെതിരെ ജാതി അധിക്ഷേപം; പരസ്യമായി മാപ്പ് പറയണമെന്ന്‌ കേരള പുലയര്‍ മഹാസഭ

തൊടുപുഴ: പട്ടിക ജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ വ്യക്തിയെ ദേവസ്വം ബോര്‍ഡ് ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്നും, ഒരു സംസ്ഥാനത്തിന്റ മന്ത്രിയെ പൊതു വേദിയില്‍ അപമാനിച്ച അയാളെക്കൊണ്ട് പരസ്യമായി മാപ്പ് പറയിക്കണമെന്നും കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.അനില്‍കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

അയിത്ത ആചരണവും, ജാതീയതയും ഒക്കെ നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് ലിഖിതപ്പെടുത്തിയ ഭരണഘടനയെ പോലും അംഗീകരിക്കുന്നില്ലാത്ത ആളുകള്‍ക്ക് പരസ്യ ശാസനയും സാമൂഹൃമായി ഒറ്റപ്പെടുത്തലുമാണ് ഉചിതമായ ശിക്ഷയെന്നും അനില്‍കുമാര്‍ അറിയിച്ചു. ദളിതര്‍ക്ക് എത്ര ഉന്നത പദവിയും, പണവും ഉണ്ടായാലും അതെല്ലാം അവനെ അടയാളപ്പെടുത്തുന്ന ജാതിയുടെ താഴെ മാത്രയി ഇപ്പോഴും ഒതുക്കുന്നത് സാമൂഹ്യ ജീര്‍ണ്ണതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!