ChuttuvattomThodupuzha

ജാതി സെന്‍സസ് നടപ്പാക്കണം : വിളക്കിത്തല നായര്‍ സമാജം

തൊടുപുഴ : ജാതി സെന്‍സസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തലനായര്‍ സമാജം തൊടുപുഴ താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു. സമാജം സംസ്ഥാന രക്ഷാധികാരിയും കേരള ഖാദി ബോര്‍ഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജാതി സെന്‍സസ് ഓരോ 10 വര്‍ഷം കൂടുമ്പോഴും എടുക്കേണ്ടതാണെന്നും എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ കാലഘട്ടത്തിലുള്ള സെന്‍സസ് പ്രകാരമാണ് ഇന്നും സംവരണം നിശ്ചയിക്കുന്നതെന്നും രമേഷ് ബാബു പറഞ്ഞു. താലൂക്ക് പ്രസിഡന്റ് വി.എന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.എന്‍. പ്രഹ്ലാദന്‍, സമാജം ബോര്‍ഡ് അംഗങ്ങളായ ടി.ജി.സുകുമാരന്‍, കെ.ആര്‍ സജി, ഭാരവാഹികളായ കെ.എന്‍. ഭാസ്‌കരന്‍, ടി.എ. രാജപ്പന്‍, പി.എസ്. മുരളി, ശശി കല രാജീവ് എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ ഏറ്റവും മുതിര്‍ന്ന സമാജം അംഗം ടി.വി.നാരായണന് ആദരവും , വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മെമെന്റോയും നല്‍കി.

 

Related Articles

Back to top button
error: Content is protected !!