Thodupuzha
കേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/images-8-2.jpeg?resize=765%2C401&ssl=1?v=1656557890)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഓള് കേരളാ കേറ്റേഴ്സ് അസോസിയേഷന് തൊടുപുഴ മേഖലാ സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. ജില്ലാ പ്രസിഡന്റ് മാത്യു പൂവേലി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡിജോ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.വി. ജിനു, സംസ്ഥാന കൗണ്‍സില്‍ അംഗം സാജു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഡിജോ ജോസഫ് (പ്രസിഡന്റ്), റോജന്‍.കെ.തോമസ് (സെക്രട്ടറി), പി.എ. രാജന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)