ChuttuvattomThodupuzha

അതിരുകളില്ലാത്ത സൗഹൃദം പങ്കിട്ട് ദിവ്യരക്ഷാലയത്തില്‍ പെരുന്നാള്‍ ആഘോഷം

കുമാരമംഗലം : മൈലക്കോമ്പ് ദിവ്യരക്ഷാലയത്തിലേയും മദര്‍ ആന്‍ ചൈല്‍ഡ് ഫൗണ്ടേഷനിലേയും അഞ്ഞൂറോളം അന്തേവാസികള്‍ക്ക് ഏറെ ആഹ്ലാദവും സന്തോഷവും പകരുന്നതായിരുന്നു ഇത്തവണത്തെ ഈദുല്‍ ഫിത്തര്‍. പതിവ് പോലെ പെരുമ്പിള്ളിച്ചിറ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെയും സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്റ്റിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവ്യാ രക്ഷാലയത്തില്‍ നടത്തിയ സ്നേഹ വിരുന്ന് ശ്രദ്ധേയമായി. ദിവ്യരക്ഷാലയത്തിലെയും മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനിലെയും അഞ്ഞൂറോളം വരുന്ന അന്തേവാസികള്‍ക്ക് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നേതൃത്തില്‍ വിഭവ സമൃദ്ധമായ പെരുന്നാള്‍ സദ്യയും മദര്‍ ആന്റ് ചൈല്‍ഡിലെ വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഒരുക്കിയാണ് പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്.

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പെരുന്നാള്‍ നിലാവ്’ സൗഹൃദ വിരുന്ന് ഒടിയപാറ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. നിസാര്‍ പഴേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദിവ്യരക്ഷാലയം ഡയറക്ടര്‍ ടോമി മാത്യു , മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം സലിം കൈപ്പാടം, ജില്ല സെക്രട്ടറി റ്റി. എസ് ഷംസുദ്ദീന്‍, എസ്. റ്റി. യു ജില്ലാ പ്രസിഡന്റ് നൗഷാദ് വഴിക്കല്‍ പുരയിടം,ജില്ലാ ജനറല്‍ സെക്രട്ടറി വി.എച്ച് മുഹമ്മദ്,സ്വതന്ത്ര കര്‍ഷക സംഘം സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം,നേതാക്കളായ പി.എം.എ റഹീം,സുബൈര്‍ ഇല്ലിക്കല്‍, റ്റി. ആര്‍ റഷീദ്,അസീസ് ഇല്ലിക്കല്‍,ഷാജി കെ.ഐ,അന്‍ഷാദ് കുറ്റിയാനി,അജാസ് പുത്തന്‍പുര,ഒ.ഇ ലത്തീഫ്,കെ.എം നിഷാദ്,പി.ബി ഷെരീഫ്,കെ.എം മുജീബ്,പി.യു ബഷീര്‍,ആന്‍ഷാദ് കുറ്റിയാനി,പി.എം ബാവ,ഫൈസല്‍ എല്‍പമ്പില്‍, കസജി ചെമ്പകശ്ശേരി,ബിമാ അനസ്,ഷെമീന നാസര്‍,ഹലീമ നാസര്‍, മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോഷി ഒടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!