ChuttuvattomThodupuzha

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ: ചിത്ര രചന മത്സരം 13ന്  

തൊടുപുഴ :   സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി ) വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ – കരിയര്‍ -നൈപുണ്യ വികസനം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സിജി സമ്മര്‍ ഫെസ്റ്റിവല്‍ 2024 -ല്‍ മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഓരോ ക്ലാസിനും മൂന്ന് ദിവസം  നീണ്ടു നില്‍ക്കുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പുകളാണ് നടത്തുന്നത്. ക്യാമ്പുകള്‍ക്ക് മുന്നോടിയായി സിജി  ഇടുക്കി ജില്ലാ കമ്മറ്റി 3,4,5 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 13ന്   ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ 1,2,3 സ്ഥാനം ലഭിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.  വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് ആയിരിക്കും സമ്മാനം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍  https://docs.google.com/forms/d/e/1FAIpQLSdhRi-d6xY-0gTAlRLIAXFbrAA7St4TWeAQRcCyTRx4E9U0TQ/viewform?usp=sf_link എന്ന ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യുക, വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഗൂഗിള്‍ ഫോമില്‍ നല്‍കേണ്ടതാണ്.
വാട്ട്‌സ് ആപ്പ് വഴി ആണ് ചിത്രങ്ങള്‍ അയക്കേണ്ടത് . ചിത്രങ്ങള്‍ അയക്കേണ്ട വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് https://chat.whatsapp.com/JMUQjKEb2uu8X9uDYWejbC . 
ചിത്ര രചന മത്സരത്തിന്റെ വിഷയം 13ന്  രാവിലെ 10.30 നല്‍കുന്നതായിരിക്കും ,ക്രയോണ്‍ ഉപയോഗിച്ച് എ4  പേപ്പറില്‍ ആണ് ചിത്രങ്ങള്‍ വരക്കേണ്ടത്. വിധികര്‍ത്താക്കള്‍ തീരുമാനിക്കുന്ന സമയത്തിനുള്ളില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ ആയിരിക്കും കമ്മറ്റി പരിഗണിക്കുക. വിജയികള്‍ ആയി തെരഞ്ഞെടുക്കുന്ന കുട്ടികളുടെ  ക്ലാസ് ഉറപ്പാക്കുന്നതിനായി  സ്‌കൂള്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നല്‍കേണ്ടതാണ്.

Related Articles

Back to top button
error: Content is protected !!