ChuttuvattomThodupuzha

സിഎച്ച് സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

തൊടുപുഴ : സിഎച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പെരുമ്പിളിച്ചിറ മുഹ്യുദ്ദിന്‍ മസ്ജിദ് ചീഫ് ഇമാം ഷെമീര്‍ ഹുദവി ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ അഡ്വ. ഇ. എസ് മൂസ അധ്യക്ഷത വഹിച്ചു.  കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അശോകന്‍ , കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ.എം ജെ ജേക്കബ്, കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ ജോസഫ് ജോണ്‍, അപു ജോണ്‍ ജോസഫ്, തൊടുപുഴ നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ എന്‍.ഐ ബെന്നി, മുസ്ലിം ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ എം.എസ് മുഹമ്മദ്, പി .എം അബ്ബാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം സലീം കൈപ്പാടം ,എസ്.ടി.യു ജില്ലാ പ്രസിഡന്റ് നൗഷാദ് വഴിക്കല്‍ പുരയിടം,ജനറല്‍ സെക്രട്ടറി കുഞ്ഞുമോന്‍ ,മുസ്ലിം ലിഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം റഹീം പഴേരി, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടി.എസ് ഷാജി,ജനറല്‍ സെക്രട്ടറി സക്കീര്‍ ഹാജി മുണ്ടക്കല്‍, മതസംഘടനാ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍,മുസ്ലിം ലീഗ്,യൂത്ത് ലീഗ്, എംഎസ്എഫ്, നിയോജക മണ്ഡലം,പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, എന്നിവര്‍ പങ്കെടുത്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.എസ് ഷംസുദ്ദിന്‍ , കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!