IdukkiKullamavThodupuzha

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇൻസ്റ്റാഗ്രാം വഴി മോശമായി പെരുമാറി: യുവാവ് പിടിയിൽ

മൂലമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പല പ്രാവശ്യം ഫോട്ടോ വാങ്ങിയെടുക്കുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തു. അറക്കുളം ആലാനിക്കൽ തോട്ടത്തിൽ മണാങ്കൽ അനന്ദുവാണ് (23) അറസ്റ്റിലായത്.പെൺകുട്ടിയുടെ പരാതിയേ തുടർന്ന് പോക്സോ കേസാണ് ഇയാൾക്ക് എതിരെ ചുമത്തിയത്.സംഭവത്തിന് ശേഷം യുവാവ് പൊലീസ് പിടിയിൽ ആകാതിരിക്കാൻ പല സ്ഥലങ്ങളിലായി മാറി മാറി കഴിയുകയായിരുന്നു.എന്നാൽ ഇന്നലെ വെളുപ്പിന് കുളമാവ് എസ്.എച്ച്.ഒ.സന്തോഷ് സജീവ്, എ.എസ്.ഐ.സൈനബ,സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവർ ചേർന്ന് യുവാവിനെ വീട്ടിൽ നിന്ന് പിടികൂടുകയായിയിരുന്നു.പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!