ChuttuvattomThodupuzha

ലഹരിക്കെതിരെ ചുവര്‍ച്ചിത്രവുമായി കല്ലാനിക്കല്‍ സ്കൂളിലെ കുട്ടികള്‍  

കല്ലാനിക്കല്‍: എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘വിമുക്തി’ ക്ലമ്പും,  പൊതു വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് ലഹരിക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍, കല്ലാനിക്കല്‍  സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചുമര്‍ച്ചിത്രവുമായി കൈകോര്‍ത്തു.  അധ്യാപകരായ ആതിര, ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ആറ് കുട്ടികള്‍ ചേര്‍ന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്.  സ്‌കൂളിലെ കലാഅധ്യാപകന്‍ ടിങ്കിള്‍ സി. പീറ്റര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി.  ആയുഷ് ഷിജു, ആനന്ദ് ശിവറാം, പ്രകാശ് എസ്, രാജേഷ് ആര്‍,  ആജ രതീഷ്, ആതിര തമ്പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

Related Articles

Back to top button
error: Content is protected !!