Thodupuzha

ക്രിസ്മസ് – പുതുവത്സരാഘോഷം

 

തൊടുപുഴ: കാഞ്ഞിരമറ്റം ഹാപ്പി റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ക്രിസ്മസ് -പുതുവത്സരാഘോഷ പരിപാടിയും കുടുംബ സംഗമവും, ലഹരി വിരുദ്ധ പ്രചാരണവും നടന്നു. ജനറല്‍ സെക്രട്ടറി സോമശേഖരന്‍ ചെമ്പമംഗലത്തിന്റെ ഭവനാങ്കണത്തില്‍ നടന്ന പരിപാടി സിനിമാ ടെലിവിഷന്‍ ബാലതാരം മഞ്ചാടി ജോബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എന്‍. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. . യോഗത്തില്‍ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി എല്ലാ കുടുംബവും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. രാജന്‍കുട്ടി (റിട്ട. ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ) ലഹരി വിരുദ്ധ സന്ദേശവും, നാന്‍സി ജോളി ക്രിസ്മസ് സന്ദേശവും നല്‍കി. ആഘോഷ പരിപാടികളുടെ ഭാഗമായി കലാപരിപാടികളും നടന്നു.സെക്രട്ടറി സോമശേഖരന്‍, കണ്‍വീനര്‍ ജെയിംസ് സെബാസ്റ്റ്യന്‍, ട്രഷറര്‍ ബേബി എം.എന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.ജി.രാജശേഖരന്‍, ജിതേഷ്,അസോസിയേഷന്‍ ഭാരവാഹികളായ രശ്മി മനോജ്, രഞ്ചു അജിത്ത്, കലാ എം.എല്‍, ജോര്‍ജ് തോമസ്, രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌നേഹ വിരുന്നും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു

Related Articles

Back to top button
error: Content is protected !!