ChuttuvattomThodupuzha

പുതിയ ബില്ലില്‍ സഹകരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തണം : ജപ്തി വിരുദ്ധസമിതി

തൊടുപുഴ : സംസ്ഥാനത്ത് ജപ്തി നടപടികള്‍ തടയുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലില്‍ സഹകരണ മേഖലയെകൂടി ഉള്‍പ്പെടുത്തണമെന്നും തൊടുപുഴയില്‍ ചേര്‍ന്ന ജപ്തി വിരുദ്ധ സമിതി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 10 സെന്റ് ഭൂമിയും വീടും ജപ്തി നടപടികളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുകയും , പലിശ ഒഴിവാക്കി മുതല്‍ തവണകളായി തിരിച്ചടക്കുവാന്‍ അവസരമൊരുക്കി ജനങ്ങളെ ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, സഹകരണവകുപ്പ് മന്ത്രി, ധനമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന നിവേദനത്തിന്റെ ഉള്ളടക്കത്തിന് കണ്‍വന്‍ഷന്‍ രൂപം നല്‍കി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ജപ്തി ഭീഷണി നേരിടുന്നവരുടെ കണ്‍വന്‍ഷനില്‍ അപ്പച്ചന്‍ ഇരുവേലില്‍ അധ്യക്ഷനായി. ജപ്തിവിരുദ്ധസമിതി ഇടുക്കി ജില്ലാ സെക്രട്ടറി എന്‍.കെ. ദിവാകരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി. സി.ആര്‍. കുഞ്ഞപ്പന്‍, രക്ഷാധികാരി എന്‍. വിനോദ്കുമാര്‍, ജെയിംസ് കോലാനി, അജി സി.എന്‍. അടിമാലി, അന്നകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!