ChuttuvattomThodupuzha

കുമാരമംഗലം പെരുമ്പിള്ളിച്ചിറ വാര്യര്‍ റോഡില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി

കുമാരമംഗലം : പെരുമ്പിള്ളിച്ചിറ വാര്യര്‍ റോഡില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി. കുമാരമംഗലം പഞ്ചായത്ത് 8-ാം വാര്‍ഡില്‍ പെരുമ്പിള്ളിച്ചിറ വാര്യര്‍ റോഡിലാണ്  മാസങ്ങളായി വോള്‍ട്ടേജ് ക്ഷാമം മൂലം പ്രദേശവാസികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. കനത്ത ചൂടില്‍ ഫാന്‍, എസി, ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ലെന്നും നിരവധി തവണ കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ടു ഫേസ് ലൈന്‍ സ്ഥാപിച്ചാല്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിക്കും. അധികാരികള്‍ എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!