Local LiveMoolammattam

റോഡ് കയ്യേറി സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതായി പരാതി

മൂലമറ്റം : മണപ്പാടി മുന്നൂങ്കവയല്‍ കാഞ്ഞാര്‍ റോഡ് കയ്യേറി സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതായി പരാതി. സ്വകാര്യ വ്യക്തി റോഡിലേക്കിറക്കി വീട് നിര്‍മ്മിക്കുകയാണെന്ന പരാതി നിലനില്‍ക്കെയാണ് റോഡ് കയ്യേറി സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വീതി കുറഞ്ഞ റോഡായതിനാല്‍ റോഡിലേക്കിറക്കി സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നത് ഗതാഗത തടസം സൃഷ്ടിക്കാനിടയാകും. പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും റോഡിലേക്കിറക്കി നിര്‍മ്മിച്ചിരിക്കുന്ന സംരക്ഷണഭിത്തി എത്രയും വേഗം പൊളിച്ച് നീക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!