ChuttuvattomThodupuzha

തൊടുപുഴ കോലാനി പാറക്കടവ് ഭാഗത്തെ തോട്ടിലും കൃഷി സ്ഥലത്തും പതിവായി ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി

തൊടുപുഴ : കോലാനി പാറക്കടവ് ഭാഗത്തെ തോട്ടിലും കൃഷി സ്ഥലത്തും പതിവായി ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി. ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് രാത്രിയിലെത്തി മാലിന്യം തള്ളുന്നത്. അടുത്തിടെ മൂന്ന് തവണയാണ് ഒരേ സ്ഥലത്ത് മാലിന്യം തള്ളിയതെന്നും പോലീസിലും നഗരസഭയിലും പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.സമീപത്തെങ്ങും വീടോ ആള്‍ത്താമസമോ ഇല്ലാത്തതിനാല്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താനാകുന്നില്ല. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

(ഫയല്‍ ചിത്രം)

Related Articles

Back to top button
error: Content is protected !!