ChuttuvattomThodupuzha

മേമുട്ടം ചക്കുവര ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി

മൂലമറ്റം : മേമുട്ടം ചക്കുവര ഭാഗത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമെന്ന് പരാതി. അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി മേമുട്ടം ചക്കുവര ഭാഗത്ത് നൂറ്റമ്പതോളം ആദിവാസികള്‍ താമസിക്കുന്ന മേഖലയിലാണ് വോള്‍ട്ടേജ് ക്ഷാമം മൂലം പ്രദേശവാസികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. മൂലമറ്റത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും മേമുട്ടം ചക്കുവര ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചേറാടിയില്‍ നിന്നുള്ള ട്രാന്‍സ്‌ഫോമറില്‍ നിന്നാണ് ഇവിടെക്ക് വൈദ്യുതി എത്തിക്കുന്നത്. നിരവധി പരാതികളും നിവേദനങ്ങളും മൂലമറ്റത്തെ സെക്ഷന്‍ ഓഫീസില്‍ നല്‍കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിട്ടില്ല.

മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ വോള്‍ട്ടേജ് ക്ഷാമം മോശമായി ബാധിക്കുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. മേമുട്ടത്ത് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചാല്‍ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാന്‍ സാധിക്കും. വൈദ്യുതി ബോര്‍ഡിന്റെ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് എത്രയും വേഗം മേമുട്ടത്ത് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!